ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന് തുടക്കം പ്രകൃതിസംരക്ഷണത്തിൽ സ്ഥാപനങ്ങൾക്കും മുഖ്യപങ്ക്: മന്ത്രി വി.എൻ. വാസവൻ

  1. Home
  2. KERALA NEWS

ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന് തുടക്കം പ്രകൃതിസംരക്ഷണത്തിൽ സ്ഥാപനങ്ങൾക്കും മുഖ്യപങ്ക്: മന്ത്രി വി.എൻ. വാസവൻ

ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന് തുടക്കം  പ്രകൃതിസംരക്ഷണത്തിൽ സ്ഥാപനങ്ങൾക്കും മുഖ്യപങ്ക്: മന്ത്രി വി.എൻ. വാസവൻ


കോട്ടയം: പ്രകൃതി സംരക്ഷണത്തിലും പച്ചപ്പ് വീണ്ടെടുക്കുന്നതിലും സ്ഥാപനങ്ങൾക്കും സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയിലൂടെ ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്കിൽ നിർവഹിച്ചു പ്രസംഗിക്കുകയാായിരുന്നു മന്ത്രി.
പച്ചപ്പ് വീണ്ടെടുക്കണം. പച്ചപ്പ് വീണ്ടെടുത്തെങ്കിൽ മാത്രമേ ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ. നാട്ടുമാവിനങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു ലക്ഷം മാവിൻതൈ സഹകരണസ്്ഥാപനങ്ങൾ വഴി നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്. ഹരിതം സഹകരണത്തിലൂടെ അഞ്ചുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വിവിധയിനം വൃക്ഷത്തൈകളാണ് സഹകരണവകുപ്പ് സംസ്ഥാനത്ത് നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്. നാടിന്റെ പച്ചപ്പ് വീണ്ടെടുക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു.  മാവിൻതൈ വിതരണവും മന്ത്രി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് റജി സഖറിയ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.എം. മാത്യു, സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ. അജിത് കുമാർ, പി.എ.സി.എസ്. പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണൻ, ചങ്ങനാശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസഫ് ഫിലിപ്പ്, ഡി.സി.എച്ച്. ഡയറക്ടർ ഇ.എസ്. സാബു, അസിസ്റ്റന്റ് രജിസ്ട്രാർ രാജീവ് എം. ജോൺ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി.എം. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്ന തീം ട്രീസ് ഓഫ് കേരള പദ്ധതി 2018ലാണ് ആരംഭിച്ചത്. ഇതിലൂടെ നാലുവർഷത്തിനുള്ളിൽ പ്ലാവ്, കശുമാവ്, തെങ്ങ്, പുളി എന്നിവയുടെ തൈ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിക്കുന്നു. ഈ വർഷം മാവിൻതൈകളാണ് നട്ടുപരിപാലിക്കുക.