പാലക്കാട് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കയ്യിലേന്തി പിതാവിന്റെ യാത്ര: കലക്ടറോട് റിപ്പോർട്ട് തേടി മന്ത്രി

  1. Home
  2. KERALA NEWS

പാലക്കാട് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കയ്യിലേന്തി പിതാവിന്റെ യാത്ര: കലക്ടറോട് റിപ്പോർട്ട് തേടി മന്ത്രി

News


പാലക്കാട്: പട്ടികവർഗ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അട്ടപ്പാടി വനത്തിലെ മുരുഗള ഗോത്ര ഊര് ഇന്ന് സന്ദർശിക്കും. റോഡിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരെയുള്ള ഊരിലേക്കു പുഴയും തോടും താണ്ടി കാൽനടയായി പിഞ്ചുകുഞ്ഞിന്റെ മൃതദേഹവും കയ്യിലേന്തി പിതാവും ബന്ധുക്കളും പോയതു ചർച്ചയായിരുന്നു. ആദിവാസികളുടെ ദുരവസ്ഥ, മൃതദേഹത്തെ അനുഗമിച്ച വി.കെ.ശ്രീകണ്ഠൻ എംപി മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേത്തുടർന്ന്, ഊര് സന്ദർശിച്ച് യാത്രാ സൗകര്യം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ മൃൺമയി ജോഷി ശശാങ്കിനും ഡപ്യൂട്ടി ഡയറക്ടർ കെ.കൃഷ്ണപ്രകാശിനും മന്ത്രി രാധാകൃഷ്ണൻ നിർദേശം നൽകുകയായിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10.30ന് മുക്കാലി എംആർഎസിലും 11.30ന് അഗളി മിനി സിവിൽ സ്റ്റേഷനിലും യോഗം ചേർന്ന ശേഷമാണ് ഡപ്യൂട്ടി ഡയറക്ടറുടെ സമ്മേളനം. തോടിനു കുറുകെ പാലമുണ്ടാക്കാനും വഴിയുണ്ടാക്കാനും പിന്തുണ നൽകാമെന്ന് വി.കെ.ശ്രീകണ്ഠൻ അറിയിച്ചട്ടുണ്ട്. വഴിയും പാലവുമില്ലാതെ ഒൻപതു മേഖലകളിലാണ് യാത്രാദുരിതമുള്ളതെന്നും എംപി പറഞ്ഞു.