സ്വയം സഹായ സംഘങ്ങൾ മുഖേന ധനസഹായം', ' മുറ്റത്തെ മുല്ല' ലഘു വായ്പാ പദ്ധതി. എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

പാലക്കാട്. എന്റെ കേരളം പ്രദർശന വിപണന മേളയുടെ രണ്ടാം ദിനത്തിൽ 'സ്വയം സഹായ സംഘങ്ങൾ മുഖേന ധനസഹായം', 'മുറ്റത്തെ മുല്ല' വായ്പ പദ്ധതി എന്നീ വിഷയത്തിൽ മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായ എം പുരുഷോത്തമൻ സെമിനാർ അവതരിപ്പിച്ചു.
സാധാരണക്കാരുടെ ആവശ്യങ്ങൾ വളരെ പെട്ടെന്ന് നിറവേറ്റാൻ കഴിയുന്നതാണ് ലഘുവായ്പാ പദ്ധതി. സാധാരണക്കാർക്ക് പണം വളരെ പെട്ടെന്ന് തന്നെ കയ്യിൽ എത്താനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും 'മുറ്റത്തെമുല്ല'പദ്ധതിയിലൂടെ കഴിഞ്ഞു. ബ്ലേഡ് മാഫിയകൾക്കെതിരെ ആണ് 'മുറ്റത്തെമുല്ല'.
സാധാരണക്കാരുമായി വളരെയധികം അടുത്തുനിൽക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ വഴി വളരെ പെട്ടന്നു തന്നെ പണം ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനും മുറ്റത്തെ മുല്ല യിലൂടെ സാധിച്ചു, മാത്രമല്ല കുടുംബശ്രീ യൂണിറ്റുകൾക്ക് സാമൂഹിക വ്യക്തിത്വം നാട്ടിൽ ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ കഴിഞ്ഞു. സാധാരണ ഒരാൾക്ക് ബാങ്കിൽ നിന്നും വായ്പ എടുക്കാൻ വളരെയധികം സമയം എടുക്കുന്നു എന്നാൽ 'മുറ്റത്തെ മുല്ല' പദ്ധതിയിലൂടെ വീട്ടുപടിക്കൽ പണം എന്ന ആശയമാണ്നിറവേറ്റിയിരിക്കുന്നത്.
പാവപ്പെട്ട ജനങ്ങൾ ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ടു ആത്മഹത്യയുടെ വാക്കിലെത്തിയപ്പോഴാണ് 'മുറ്റത്തെ മുല്ല' എന്ന ആശയം കടന്നുവന്നത്. അടിയന്തര ഘട്ടത്തിൽ പെട്ടെന്ന് തന്നെ പൈസ എടുക്കാൻ ഉള്ള ഒരു മാർഗമായി ഇന്ന് 'മുറ്റത്തെമുല്ല'മാറിക്കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.