മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായാണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ റീത്ത് സമര്‍പ്പിച്ചു

  1. Home
  2. KERALA NEWS

പാലക്കാട്‌..അന്തരിച്ച മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും  കോണ്‍ഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ വസതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വേണ്ടി ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി റീത്ത് സമര്‍പ്പിച്ചു. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, വൈദ്യുതി വകുപ്പ് മന്ത്രികെ.കൃഷ്ണന്‍കുട്ടി എന്നിവരും റീത്ത് സമര്‍പ്പിച്ച് അനുശോചിച്ചു

മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായാണന്റെ നിര്യാണത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ റീത്ത് സമര്‍പ്പിച്ചു
ശങ്കരനാരായണന്റെ നിര്യാണം രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ഒരു അതികായന്റെ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. ഉയര്‍ന്ന മൂല്യങ്ങളുടെയും ഉന്നത ഗുണങ്ങളുടെയും മാതൃകയായ  ദൃഷ്ടാന്തമായിരുന്നു ശങ്കരനാരായണന്‍. ഗവര്‍ണ്ണറായി ഇരിക്കുമ്പോഴും ആ പദവിയുടെ യാതൊരു ബലവും കാണിക്കാതെ സരസമായും സൗഹാര്‍ദ്ദമായും പെരുമാറിയ വ്യക്തിയാണ് ശങ്കരനാരായണന്‍. അദ്ദേഹം സൃഷ്ടിക്കുന്ന  വിയോഗം  വളരെ വലുതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ശങ്കരനാരായണന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും സ്പീക്കര്‍ പറഞ്ഞു.

എല്ലാ അര്‍ത്ഥത്തിലും തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന്  മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണന്റെ ഇടപെടല്‍ സങ്കീര്‍ണ്ണമായ വേളകളില്‍ പോലും വലിയ ആശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളത്.  വ്യത്യസ്തമായ നിലപാടുകളാണ്  ശങ്കരനാരായണന്‍ എക്കാലവും സ്വീകരിച്ചത്, അവ എല്ലാം ശരിയുമായിരുന്നുവെന്ന് പറഞ്ഞ മന്ത്രി അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതായും അറിയിച്ചു.   കെ.ശങ്കരനാരായണന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയോടെ ശങ്കരനാരായണന്റെ ഭൗതിക ദേഹം ചെറുതുരുത്തിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി