ആനപ്രേമികളുടെ ഇഷ്ടതാരമായിരുന്ന ഗജരാജന്‍ നയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞു .

  1. Home
  2. KERALA NEWS

ആനപ്രേമികളുടെ ഇഷ്ടതാരമായിരുന്ന ഗജരാജന്‍ നയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞു .

ആനപ്രേമികളുടെ ഇഷ്ടതാരമായിരുന്ന ഗജരാജന്‍ നയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞു .


മുണ്ടക്കയം. ആനപ്രേമികളുടെ ഇഷ്ടതാരമായിരുന്ന ഗജരാജന്‍ നയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞു . മുണ്ടക്കയം വേലനിലം സ്വദേശിയുടേതാണ് ചരിഞ്ഞ ആന.സിനിമാരംഗത്ത് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തെലുങ്ക് ചിത്രമായ ഹതി മേരാ സതി,തമിഴ് ചിത്രങ്ങളായ കാടന്‍,കുംങ്കി 2,ഡോണ്‍,പൊന്നാര്‍ സന്‍ങ്കര്‍,സിന്ധു സാമവേലി,അബിയും അനുവും, മലയാളം ചിത്രങ്ങളായ അജഗജാന്തരം,ഒടിയന്‍,പഞ്ചവര്‍ണ്ണ തത്ത,അഭിയുടെ കഥ അനുവിന്റേയും  തുടങ്ങിയവ ഉണ്ണികൃഷ്ണന്‍ അഭിനയിച്ച പ്രധാനപ്പെട്ട ചിത്രങ്ങളാണ്. അജഗജാന്തരത്തിലെ നെയ്‌ശ്ശേരി പാര്‍ത്ഥന്‍ എന്ന കഥാപാത്രവും കുങ്കിയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളുടെയും ഇഷ്ടകഥാപാത്രമായിരുന്നു നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍,സാഹചര്യങ്ങളോട് പെട്ടെന്ന് ഇണങ്ങാനുള്ള കഴിവായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രത്യേകത.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം