സിഐഒ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗോഡ്‌സ് ഓണ്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

  1. Home
  2. KERALA NEWS

സിഐഒ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗോഡ്‌സ് ഓണ്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു

സിഐഒ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗോഡ്‌സ് ഓണ്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു


കൊച്ചി: രാജ്യത്തെ പ്രമുഖ കമ്പനികളിലെ ഐടി മേധാവികളുടെ സംഘടനയായ സിഐഒ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗോഡ്‌സ് ഓണ്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. 'ടെക് ടൈഡ്‌സ് ആന്‍ഡ് ഗുഡ് വൈബ്‌സ്' എന്ന പ്രമേയത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. നടി അപര്‍ണ ബാലമുരളി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പ്രമുഖ കമ്പനികളിലെ നൂറിലേറെ സിഐഒമാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 - ഓളം ഐടി വിദഗ്ധരും കോണ്‍ക്ലേവിന്റെ ഭാഗമായി.

സിഐഒ ക്ലബ് കേരള പ്രസിഡന്റ് ശ്രീകുമാര്‍ ബാലചന്ദ്രന്‍, സിഐഒ ക്ലബ് ജനറല്‍ ബോഡി അംഗങ്ങളായ സുഭാഷ് സിംഗ്, ഗിരീഷ് കുല്‍ക്കര്‍ണി, ഗൂഗിള്‍ ഇന്ത്യ, സാര്‍ക്ക്  രാജ്യങ്ങളിലെ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഹെഡ് സത്യേന്ദ്ര ഖരെ, ഡെല്‍ അപെക്‌സ് ഡയറക്ടര്‍ സതീഷ് വൈദ്യനാഥന്‍, എച്ച്പിഇ ഇന്ത്യ കണ്‍ട്രി മാനേജര്‍ സുകീര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.

ജിയോ ബിസിനസ്, ഐ പ്ലാനറ്റ്, ആപ്പിള്‍, ഗൂഗിള്‍ ക്ലൗസ്, ഡെല്‍, എയര്‍ട്ടെല്‍, എച്ച്പിഇ, സ്‌കൈലാര്‍ക്ക് തുടങ്ങി 20- ലേറെ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കേരളത്തിലെ കമ്പനികളില്‍ ഐടി വിഭാഗം മേധാവികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മേധാവികളുമായി ആശയവിനിമയത്തിന് അവസരം ഒരുക്കാനും ഐടി രംഗത്ത് കേരളത്തിന്റെ പങ്ക് വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സിഐഒ ക്ലബ് കേരളയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.