പാചക തൊഴിലാളികൾക്ക് സ്വതന്ത്രമായി ക്ഷേമനിധി നടപ്പിപ്പിലാക്കുക. ജ്യോതിവാസ് പറവൂർ

  1. Home
  2. KERALA NEWS

പാചക തൊഴിലാളികൾക്ക് സ്വതന്ത്രമായി ക്ഷേമനിധി നടപ്പിപ്പിലാക്കുക. ജ്യോതിവാസ് പറവൂർ

പാചക തൊഴിലാളികൾക്ക് സ്വതന്ത്രമായി ക്ഷേമനിധി നടപ്പിപ്പിലാക്കുക. ജ്യോതിവാസ് പറവൂർ


പാലക്കാട് :കോവിഡ്കാലം മുതൽഅതിരൂക്ഷമായ തൊഴിൽ പ്രതിസന്ധി നേരിട്ടവരാണ് പാചക തൊഴിലാളികളെന്നും . യാതൊരു ആനുകൂല്യങ്ങളും , അവകാശങ്ങളും ലഭ്യമാകാത്ത ചാചകതൊഴിലാളികൾക്ക്  സ്വതന്ത്രമായ ക്ഷേമനിധി നടപ്പിലാക്കണമെന്നും എഫ് .ഐ ടി യു സംസ്ഥാന പ്രസിഡണ്ട്  ജ്യോതി വാസ് പറവൂർ പറഞ്ഞു . യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സരസ്വതി വലപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന കേറ്ററിംഗ് ആൻഡ് ഹോട്ടൽ വർകേഴ്സ് യൂണിയൻ (എഫ്. ഐ.ടി .യു) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. 2022 - 24 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി ഉസ്മാൻ മുല്ലക്കര (പ്രസിഡണ്ട് ) എം എ സിയാദ് (സെക്രട്ടറി) കെ എം കുട്ടി (ട്രഷറർ) 
സരസ്വതി വലപ്പാട് (വൈസ് പ്രസിഡണ്ട് ) റിയാസ് ഖാലിദ് (ജോ:സെക്രട്ടറി)തുടങ്ങി 12 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് എഫ് ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് നേത്യത്വം നൽകി വെൽഫെയർ പാർട്ടി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, എഫ് ഐ ടി യു ജില്ല പ്രസിഡണ്ട് അസീസ് ആലത്തൂർ എന്നിവർ എന്നിവർ അഭിവാദ്യ പ്രഭാഷണം നടത്തി