റെയില്‍വേ സ്റ്റേഷനുകളില്‍ പുതിയ സംവിധാനങ്ങളുമായി രംഗത്തെത്തി ഇന്ത്യന്‍ റെയില്‍വേ.

  1. Home
  2. KERALA NEWS

റെയില്‍വേ സ്റ്റേഷനുകളില്‍ പുതിയ സംവിധാനങ്ങളുമായി രംഗത്തെത്തി ഇന്ത്യന്‍ റെയില്‍വേ.

Train


തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായുള്ള  
കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
റെയില്‍വേ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്‌എസ്) സ്ഥാപിച്ചു തുടങ്ങി.
നിര്‍ഭയ ഫണ്ടിന് കീഴിലാണ് ഈ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കേന്ദ്ര ഗവണ്‍മെന്റ് പൊതുമേഖലാ സ്ഥാപനമായ (പിഎസ്യു) റെയില്‍ടെല്ലിനെയാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.