ഇന്ത്യനൂർ ഗോപി മാസ്റ്റരുടെ ഏഴാം ചരമ വാർഷികം ഡിസംബർ 18 ന്. സംഘാടക സമിതി യോഗം ഈ മാസം 17 ന്

  1. Home
  2. KERALA NEWS

ഇന്ത്യനൂർ ഗോപി മാസ്റ്റരുടെ ഏഴാം ചരമ വാർഷികം ഡിസംബർ 18 ന്. സംഘാടക സമിതി യോഗം ഈ മാസം 17 ന്

ഇന്ത്യ


ചെർപ്പുളശ്ശേരി. ഡിസംബർ 18 ന് ഇന്ത്യനൂർ ഗോപി മാഷുടെ ഏഴാം ചരമ വാർഷികമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കാലികമായ വിഷയങ്ങളെ സംബന്ധിച്ചുള്ള അതാത് മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന "നാട്ടുവിചാരം" ആയാണ്  ആചരിക്കാറുള്ളത്.   ഈ വർഷം ഗോപി മാഷുടെ ആത്മസുഹൃത്തും വഴികാട്ടിയുമായിരുന്ന.പി.ടി.ഭാസ്കരപ്പണിക്കരുടെ ജന്മശതാബ്ദി വർഷം കൂടിയാണ്. പൊതുസമൂഹത്തിൽ ഫലപ്രദമായി ഇടപെട്ടു പ്രവർത്തിച്ച ഈ രണ്ട് പ്രതിഭകളേയും ഉചിതമായി സ്മരിക്കുന്നതിനായി "തദ്ദേശഭരണവും സുസ്ഥിര വികസനവും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡിസംബർ 18ന് നാട്ടുവിചാരം നടത്താൻ ഉദ്ദേശിക്കുന്നു. 
പ്രാദേശിക ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും,പൊതു പ്രവർത്തകരും സജീവമായി പങ്കെടുക്കുന്ന ഒരു സംവാദത്തിനോടൊപ്പം ഗോപിമാഷുടേയും പി.ടി.ബിയുടേയും ശിഷ്യരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും നാട്ടുകാരും ഒ ത്തുചേരുന്ന അർത്ഥവത്തായ ഒരു പരിപാടിയായി ഇത് മാറ്റുന്നതിന് ഒരു ആലോചനായോഗവും സംഘാടക സമിതി രൂപീകരണവും നവംബർ 17 വ്യാഴാഴ്ച്ച 3 പി.എം നു 
അടക്കാപുത്തൂർ ഹൈസ്കൂൾ സുവർണ്ണജൂബിലി സ്മൃതി മന്ദിരത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു