ഇന്ദിരയുടെ ദീർഘവീക്ഷണം ഇന്ത്യയെ വികസനത്തിലെത്തിച്ചു വി.എസ് ജോയ്.*

  1. Home
  2. KERALA NEWS

ഇന്ദിരയുടെ ദീർഘവീക്ഷണം ഇന്ത്യയെ വികസനത്തിലെത്തിച്ചു വി.എസ് ജോയ്.*

ഇന്ദിരയുടെ ദീർഘവീക്ഷണം ഇന്ത്യയെ വികസനത്തിലെത്തിച്ചു വി.എസ് ജോയ്.*


*പെരിന്തൽമണ്ണ:* ഇന്ത്യയെ സ്പടികസമാനമായ വളർച്ചയ്ക്ക് പ്രധാന  പങ്കുവഹിച്ച പ്രിയപ്പെട്ട നേതാവായിരുന്നു ഇന്ദിരാ ഗാന്ധി എന്നും, സ്പടിക സമാനമായ വളർച്ചയ്ക്കും, ദീർഘവീക്ഷണ വികസനത്തിനും നേതൃത്വം നൽകിയ പ്രധാനമന്തിയായിരുന്നു ഇന്ദിരാഗാന്ധി എന്നും ഡി.സി സി പ്രസിഡൻ്റ് വി.എസ് ജോയ് പറഞ്ഞു.
    പെരിന്തൽമണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണവും സർവ്വ മത പ്രാർത്ഥനയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
    മണ്ഡലം പ്രസിഡൻ്റ് എ.ആർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.പി.സി.സെക്രട്ടറി വി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി.

     നജീബ് കാന്തപുരം എം.എൽ.എ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം, കെ.പി.സി.സി മെമ്പർമാരായ സി.സേതുമാധവൻ, പി.രാധാകൃഷ്ണൻ മാസ്റ്റർ ഡി.സി.സി സെക്രട്ടറിമാരായ സമ്മത് മങ്കട, ഹാരിസ് ബാബു ചാലിയത്ത്, ബ്ലോക്ക് പ്രസിഡൻ്റ് എം.എം സക്കീർ ഹുസൈൻ, മുനിസിപ്പൽ കൗൺസിലർമാരായ മുഹമ്മദ് സുന്നിൽ, കൃഷ്ണപ്രിയ, ശ്രീജിഷ യാക്കൂബ് കുന്നപ്പള്ളി, ഷിബിൽ പാതാക്കര, ദിണേശ് കണക്കഞ്ചേരി, ഷിഹാബ് ആലിക്കൽ, രാധാകൃഷ്ണൻ പി.എസ് എന്നിവർ സംസാരിച്ചു അറഞ്ഞീക്കൻ ആനന്ദൻ സ്വാഗതവും പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു ഭാരത് ജോഡോ പ്രതിജ്ഞ പത്മിനി ടീച്ചർ ചൊല്ലി കൊടുത്തു.