സംസ്ഥാന പാതയ്ക്കായി മുറിച്ചുമാറ്റേണ്ടി വരുന്ന 2407 മരങ്ങൾക്ക് പകരം 7100 മരങ്ങൾ നട്ട് തണലിൻ്റെ വേറിട്ട പ്രായശ്ചിത്തം...

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി. മുണ്ടൂർ തൂത സംസ്ഥാന പാത വികസനത്തിൻ്റെ  ഭാഗമായി മുറിച്ചു മാറ്റേണ്ടി വരുന്ന 2407 മരങ്ങൾക്ക് പകരം 7100 തൈകൾ പകരം നട്ട് തൂത തണൽ പരിസ്ഥിതി കൂട്ടായ്മ. മുറിച്ച് മാറ്റേണ്ടി വരുന്ന മരങ്ങളോട് പ്രായശ്ചിത്തം എന്ന നിലയിലാണ്  കേരളപ്പിറവിദിനത്തിൽ  വൃക്ഷ പ്രണാമം പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി കൂട്ടായ്മ തുടക്കം കുറിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലായി  വിവിധ സംഘടനകളുടെയും, വിദ്യാർഥികളുടെയും, പരിസ്ഥിതി പ്രവർത്തകരുടെയുമൊക്കെ സഹകരണത്തോടെ 7 മാസം കൊണ്ട്  7100 തൈകൾ നട്ടു പിടിപ്പിക്കാൻ സംഘടനയ്ക്കായി.

സംസ്ഥാന പാതയ്ക്കായി മുറിച്ചുമാറ്റേണ്ടി വരുന്ന 2407 മരങ്ങൾക്ക് പകരം 7100 മരങ്ങൾ  നട്ട്  തണലിൻ്റെ  വേറിട്ട പ്രായശ്ചിത്തം...ലോക പരിസ്ഥിതി ദിനത്തിൽ പന്നിയംകുറിശ്ശി സ്വാമിയാർ മലയിൽ ശ്രീ പുതുപ്പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്തായി പക്ഷിമൃഗാദികൾക്ക് കൂടി ആഹാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ 25 ഫലവൃക്ഷ തൈകൾ വൃക്ഷ പ്രണാമം പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചു. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ ,
മുൻ വാർഡ് കൗൺസിലർ 
സി. കൃഷ്ണദാസ് ,ക്ഷേത്രം ഭാരവാഹികളായ ടി .എം. രാജൻ ,പ്രദീപ്കാരൂക്കിൽ, എ.കെ.ഗണേഷ് ,പരിസ്ഥിതി പ്രവർത്തകരായ
ഗോവിന്ദൻ വീട്ടിക്കാട്
രാജഗോപാൽ.കെ. പി
മണികണ്ഠൻ.പി
ഗോപാലൻ തെക്കുമ്മുറി,
എം.പി.സുജിത് ,കെ.സുദേവ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ...