തൊഴിൽ ക്ഷമത കാലാനുസൃതമായി വർദ്ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക പ്രധാനം; സ്പീക്കർ എം.ബി രാജേഷ്*

  1. Home
  2. KERALA NEWS

തൊഴിൽ ക്ഷമത കാലാനുസൃതമായി വർദ്ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക പ്രധാനം; സ്പീക്കർ എം.ബി രാജേഷ്*

തൊഴിൽ ക്ഷമത കാലാനുസൃതമായി വർദ്ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക പ്രധാനം; സ്പീക്കർ എം.ബി രാജേഷ്*

പാലക്കാട്‌.. തൊഴിൽ ക്ഷമത കാലാനുസൃതമായി വർദ്ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുക  പ്രധാനമാണെന്നും കേന്ദ്ര- സംസ്ഥാന  സർക്കാറുകൾ നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യം നൽകി വിപുലമായ പദ്ധതികൾ നടപ്പാക്കുകയാണെന്നും  നിയമസഭാ സ്പീക്കർ എം.ബി രാജേഷ്.  കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗവ. വിക്ടോറിയ കോളേജില്‍ നടന്ന കൈത്താങ്ങ് 2022 തൊഴില്‍മേള  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.  തൊഴിലും നൈപുണ്യവും തമ്മിലുള്ള ബന്ധം എല്ലാക്കാലത്തും പ്രധാനമാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയും പുതിയ തൊഴിൽ സാധ്യതകളും  ആർജ്ജിച്ച് നൈപുണ്യത്തെ കാലാനുസൃതമായി മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായിക്കും.  തൊഴിൽദാതാക്കൾക്ക് അനുസൃതമായ  ഉദ്യോഗാർത്ഥികളെ ലഭിക്കാൻ വിദ്യാഭ്യാസത്തിനൊപ്പം സ്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.