ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്*

  1. Home
  2. KERALA NEWS

ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്*

ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്*


പാലക്കാട്‌. ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കുമെന്നും
മൈത്രിയും സമത്വവുമാണ് ഓണത്തിന്റെ സന്ദേശമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഡി.ടി.പി.സി. ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം   പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്*
 
മാനുഷരെല്ലാം ഒന്നു പോലെ എന്ന സങ്കൽപ്പം മനോഹരമാണ്. അതു കൊണ്ടാണ് അത് ഇന്നും നിലനിൽക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന രീതിയിൽ ആഘോഷങ്ങൾ പ്രധാനമാണ്.  ആഘോഷങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാവരുതെന്നും മന്ത്രി പറഞ്ഞു. ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്*

പരിപാടിയിൽ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി.  ഡി.ടി.പി.സി. സെകട്ടറി സിൽബർട്ട് ജോർജ്ജ്, എ.ഡി.എം. കെ. മണികണ്ഠന്‍, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍. അജയന്‍ എന്നിവര്‍ പങ്കെടുത്തു.