പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ് ബലി

  1. Home
  2. KERALA NEWS

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ് ബലി

Vav


കൊച്ചി: ഇന്ന് കര്‍ക്കിടക വാവ് ബലി. പിതൃക്കളുടെ ആത്മശാന്തിയ്ക്കായി വിശ്വാസികള്‍ ഇന്ന് ബലി തര്‍പ്പണം നടത്തും. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ എല്ലാ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും. 
ആലുവ മണപ്പുറത്ത് 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിരിക്കുന്നത്. മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് പിതൃകര്‍മങ്ങള്‍ നടക്കുന്നത്. തിരുനെല്ലി ക്ഷേത്രത്തിലും പുലര്‍ച്ചെ മുതല്‍ വലിയ ഭക്ത ജനത്തിരക്കാണ്. 
കോവിഡും പ്രളയസാഹചര്യം കാരണം പൊതു ഇടങ്ങളില്‍ ബലി തര്‍പ്പണം പൊതുവേ ഉണ്ടായിരുന്നില്ല.