കുഞ്ചൻ നമ്പ്യാർ സ്മാരകം പുനസംഘടിപ്പിച്ചു ഡോ: സി.പി. ചിത്രഭാനു ചെയർമാൻ

  1. Home
  2. KERALA NEWS

കുഞ്ചൻ നമ്പ്യാർ സ്മാരകം പുനസംഘടിപ്പിച്ചു ഡോ: സി.പി. ചിത്രഭാനു ചെയർമാൻ

കുഞ്ചൻ


  പാലക്കാട് : കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള ലക്കിടി കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകം പുനസംഘടിപ്പിച്ചു. പുതിയ ചെയർമാനായി ഡോ: സി.പി. ചിത്രഭാനു ചുമതലയേറ്റു. ചെറുകാടിന്റെ മകനും പട്ടാമ്പി ഗവ: കോളേജി ലെ റിട്ടെ : അധ്യാപകനും , പുരോഗമന കലാ സാഹിത്യ സംഘം ജില്ലാപ്രസിഡണ്ടുമാണ്. ലൈബ്രറി കൗൺസിൽ അംഗം, ഒ.വി.വിജയൻ സ്മാരക ഭരണ സമിതി അംഗം ഇന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നുണ്ട്.

കുഞ്ചൻ

എ.കെ. ചന്ദ്രൻ കുട്ടി ( സെക്രട്ടറി), ഒറ്റപ്പാലം എം.എൽ.എ. അഡ്വ: പ്രേംകുമാർ , ലക്കിടിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുരേഷ്,  എം.രാജേഷ്, കലക്കത്ത് രാധാകൃഷ്ണൻ, മഞ്ഞളൂർ സുരേന്ദ്രൻ , മോഹൻദാസ് ശ്രീകൃഷ്ണപുരം, ഐ.എം.സതീശൻ , കെ.സി. അലി ഇക്ബാൽ, കെ.ജയദേവൻ, സന്ധ്യടീച്ചർ, എം.സി. പൗലോസ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. കലക്കത്ത് ഭവനത്തിൽ നടന്ന പുതിയ ഭരണസമിതി ചുമതലയേൽക്കൽ ചടങ്ങിൽ എം.എൽ.എ അഡ്വ : പ്രേംകുമാറിന്റെ സാന്നിധ്യത്തിൽ നിലവിലെ ചെയർമാനായിരുന്ന ഇ. രാമചന്ദ്രൻ  ഡോ : സി.പി. ചിത്രഭാനുവിന് ചാർജ്ജ് കൈമാറി. കവി ഗൃഹത്തിലെ സ്മൃതി മണ്ഡപത്തിൽ ഭരണസമിതി അംഗങ്ങൾ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് ചുമതലയേറ്റത്.