ശബരിമല സന്നിധാനം സന്ദര്‍ശിച്ച് നിയമസഭാ പരിസ്ഥിതി സമിതി*

ശബരിമല : നിയമസഭാ പരിസ്ഥിതി സമിതി അംഗം ടി. ഐ മധുസൂദനന്‍ എം.എല്‍.എ സന്നിധാനം സന്ദര്‍ശിച്ചു. പമ്പയില്‍ നടന്ന നിയമസഭാപരിസ്ഥിതി സമിതി യോഗത്തിന് ശേഷം ഉദ്യോഗസ്ഥരോടൊപ്പമാണ് എം.എല്‍.എ സന്നിധാനത്തെത്തിയത്.
സോപാനം, മാളികപ്പുറം, മണിമണ്ഡപം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരിയെ കണ്ടു. പരിസ്ഥിതി സമിതി അംഗങ്ങള്‍ക്കൊപ്പം എത്തിയ ഉദ്യോഗസ്ഥരും സന്നിധാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
