മാക് കോസ്‌മെറ്റിക്‌സ് ഇന്ത്യ പുതിയ വാട്ടര്‍മിസ്റ്റ് പുറത്തിറക്കി.

  1. Home
  2. KERALA NEWS

മാക് കോസ്‌മെറ്റിക്‌സ് ഇന്ത്യ പുതിയ വാട്ടര്‍മിസ്റ്റ് പുറത്തിറക്കി.

മാക് കോസ്‌മെറ്റിക്‌സ് ഇന്ത്യ പുതിയ വാട്ടര്‍മിസ്റ്റ് പുറത്തിറക്കി.


കൊച്ചി- മേക്കപ്പ് ബ്രാന്‍ഡായ മാക് കോസ്‌മെറ്റിക്‌സ പ്രപ്പ് പ്‌ളസ്സ് പ്രൈം ഫിക്‌സ് പ്‌ളസ്സ് എന്ന ഫേസ് വാട്ടര്‍മിസ്റ്റ് പുറത്തിറക്കി.
ഗ്രീന്‍ടീ, ചമോമൈല്‍, വെള്ളരി എന്നിവയുടെ മിശ്രണം  മുഖത്തെ ജലാംശം വര്‍ദ്ധിപ്പിക്കുകയും 12 മണിക്കൂര്‍ വരെ മേക്കപ്പ് നിലര്‍ത്തുകയും ചെയ്യും. 13 മില്ലി ബോട്ടിലിന് 750 രൂപയാണ് വില. മാക് കോസ്‌മെറ്റിക് സ്സ്‌റ്റോറുകളിലും നൈക, മിന്ത്ര, അജിയോ തുടങ്ങിയ ബ്രാന്‍ഡിന്റെ എല്ലാ ഓണ്‍ലൈന്‍ ഷോപ്പുകളിലും ലഭ്യമാകും.ബോളിവുഡ് നടിയായ ഭൂമി പെഡ്നേക്കറാണ് ബ്രാന്‍ഡ് അംബാസഡര്‍.  മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നതിനു മുന്‍പോ ഫൗണ്ടേഷന്റെ മുകളിലോ വാട്ടര്‍മിസ്റ്റ് സ്‌പ്രേ ചെയ്യാം


 ''ഞങ്ങളുടെ ബെസ്റ്റ്സെല്ലറായ  പ്രപ്പ് പ്‌ളസ്സ് പ്രൈം ഫിക്‌സ് പ്‌ളസ്സ് പോക്കറ്റില്‍ കൊണ്ടുനടക്കാവുന്നതും,സൂപ്പര്‍ പോര്‍ട്ടബിളുമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക ്‌വലുപ്പം കൂടിയ ഉല്‍പ്പന്നം വാങ്ങുന്നതിന്മുമ്പ് അത് പരിശോധിച്ച് നോക്കാനുള്ള മികച്ച മാര്‍ഗ്ഗമാണിതെന്ന് മാക് കോസ്മെറ്റിക്സ് ഇന്ത്യയുടെ ബ്രാന്‍ഡ് മാനേജര്‍ കാരെന്‍ തോംസണ്‍ പറഞ്ഞു.