തൂത ക്ഷേത്രത്തിൽ ഊട്ടുപുരയുടെ നിർമ്മാണം എം ആർ മുരളി ഉദ്ഘാടനം ചെയ്തു

  1. Home
  2. KERALA NEWS

തൂത ക്ഷേത്രത്തിൽ ഊട്ടുപുരയുടെ നിർമ്മാണം എം ആർ മുരളി ഉദ്ഘാടനം ചെയ്തു

തൂത


തൂത ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുരയുടെ നിർമ്മാണോദ്ഘാടനം ചെർപ്പുളശേരി മുനിസിപ്പൽ ചെയർമാൻ പി രാമചന്ദ്രന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി നിർവഹിച്ചു. ചടങ്ങിൽ വച്ച് ഊട്ടുപുര നിർമ്മാണത്തിനുള്ള ആദ്യ സംഭാവന ക്ഷേത്രം തന്ത്രി രാമൻ ഭട്ടതിരിപ്പാടിൽ നിന്ന് അദ്ദേഹം സ്വീകരിച്ചു. ദേവസ്വം ബോർഡിന്റെ പാലക്കാട് ഏരിയാ കമ്മിറ്റി അംഗം കെ ടി രാമചന്ദ്രൻ, ക്ഷേത്രം ശാന്തി കുളങ്ങര ശ്രീധരൻ നായർ, ട്രസ്റ്റി ബോർഡ്‌ അംഗം ടി രാമകൃഷ്ണൻ, നിർമാണ കമ്മിറ്റി അംഗങ്ങളായ പി വി സാജൻ, സി എം പ്രദീപ്, എക്സിക്യൂട്ടീവ് ഓഫീസർ പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ വി സന്തോഷ് സ്വാഗതവും ബോർഡ് അംഗം കെ രജീഷ് നന്ദിയും പറഞ്ഞു.