പെരിന്തല്‍മണ്ണയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍*

  1. Home
  2. KERALA NEWS

പെരിന്തല്‍മണ്ണയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍*

പെരിന്തല്‍മണ്ണയില്‍  എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍*


പെരിന്തല്‍മണ്ണ പാതായ്ക്കര വളവിനു  സമീപം സ്കൂട്ടറിൽ വില്‍പ്പനയ്ക്കായെത്തിച്ച 25 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി താഴേക്കോട് അരക്ക് പറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി കരിങ്കല്ലത്താണി 55ാം മൈൽ സ്വദേശി  26 കാരനായ ആലാലുക്കൽ സൽമാനുൽ ഫാരിസ് നെയാണ്   മലപ്പുറം ജില്ലാപോലീസ് മേധാവി എസ് .സുജിത്ത് ദാസ് ഐപിഎസിന് കിട്ടിയ രഹസ്യ വിവര പ്രകാരം പെരിന്തൽ മണ്ണ ഡി വൈ എസ് പി സന്തോഷ് കുമാറിൻ്റെ  നിര്‍ദ്ദേശപ്രകാരം  പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജില്ലയില്‍  എംഡിഎംഎ മയക്കുമരുന്ന്  വില്‍പ്പന നടത്തുന്ന  സംഘത്തില്‍പെട്ട   അരക്കുപറമ്പ് സ്വദേശി  മുഹമ്മദ് ഫാസിലിനെ 25 ഗ്രാം എംഡിഎംഎ യുമായി  പിടിച്ചതുമായി ചോദ്യം ചെയ്തതില്‍ സൽമാനുൽ ഫാരിസ് ചെന്നൈയിൽ നിന്നും  മറ്റും എംഡിഎംഎ   മയക്കുമരുന്ന്  നാട്ടിലെത്തിച്ച്  കൊടുക്കുന്ന മുഖ്യസൂത്രധാരനാണെന്നും , കൊണ്ടുവരുന്ന എംഡിഎംഎ  ചില്ലറ വില്‍പ്പനയ്ക്കായി മുഹമ്മദ് ഫാസിലിനും മറ്റും കമ്മീഷന്‍ വ്യവസ്ഥയില്‍ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും  പ്രതി മൊഴി നല്‍കിയതിന്‍റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്  മുഖ്യപ്രതി സൽമാനുൽ ഫാരിസിനെ നാട്ടുകല്ലിൽ വച്ച്   അറസ്റ്റ് ചെയ്തത്.

 പെരിന്തല്‍മണ്ണ
 സി.ഐ സി അലവി.,  SI യാസിർ, എ.എസ്.ഐ ബൈജു, SCPO കെ യെസ് ഉല്ലാസ്  CPO മാരായ ഷജീർ , അജിത്കുമാർ , ഷാലു, സൽമാൻ  എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ  സംഘമാണ് പ്രതിയെ പിടികൂടിയത്.