മങ്കട ഗവ. ആശുപത്രിറോഡ് ഗതാഗതയോഗ്യമാക്കണം- വെൽഫെയർ പാർട്ടി

  1. Home
  2. KERALA NEWS

മങ്കട ഗവ. ആശുപത്രിറോഡ് ഗതാഗതയോഗ്യമാക്കണം- വെൽഫെയർ പാർട്ടി

മങ്കട ഗവ. ആശുപത്രിറോഡ് ഗതാഗതയോഗ്യമാക്കണം- വെൽഫെയർ പാർട്ടി

മങ്കട: കട്ട പതിക്കൽ പ്രവൃത്തി നടത്തുന്നതിനായി പൊളിച്ച് പാതി വഴിയിൽ ഉപേക്ഷിച്ച മങ്കട ഗവ.ആശുപത്രിയിലേക്കുള്ള റോഡ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഉടൻ പ്രവൃത്തി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന്
 വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
റോഡ് മുഴുവനായും പ്രവ്യത്തി നടത്തണ മെന്നും ഈ വിഷയത്തിൽ ജനങ്ങൾക്കുള്ള ആശങ്ക അകറ്റണമെന്നും
പ്രസ്താവനയിൽ പറഞ്ഞു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ്  ജമാലുദ്ദീൻ കൂട്ടിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കമ്മറ്റി  സെക്രട്ടറി എ.ഷാക്കിർ, അസീസ് കടന്നമണ്ണ, നസീറ ടി, മുഹമ്മദലി മങ്കട, ദാനിഷ് മങ്കട എന്നിവർ സംസാരിച്ചു.