ഭാരത് ജോഡോ യാത ആലിപ്പറമ്പ് മണ്ഡലം പ്രസിഡണ്ടിനെതിരെ വൻ പ്രതിഷേധം.*

  1. Home
  2. KERALA NEWS

ഭാരത് ജോഡോ യാത ആലിപ്പറമ്പ് മണ്ഡലം പ്രസിഡണ്ടിനെതിരെ വൻ പ്രതിഷേധം.*

ഭാരത് ജോഡോ യാത ആലിപ്പറമ്പ് മണ്ഡലം പ്രസിഡണ്ടിനെതിരെ വൻ പ്രതിഷേധം.*


ആലിപ്പറമ്പ്:* ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഭാരത് ജോഡോ യാത്ര സംബന്ധിച്ച്  ആലിപ്പറമ്പ് മണ്ഡലം ദളിത് കോൺഗ്രസ് യോഗം ചേരാൻ എത്തിയപ്പോഴാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ തനിനിറം പുറത്തുവന്നത്.

     ദളിത് കോൺഗ്രസിന് കമ്മറ്റി ഓഫീസ് വിട്ടു നൽകില്ലെന്ന് മാത്രമല്ല,ധിക്കാരപരമായി ഓഫീസ് അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

    ഇതിനെ തുടർന്ന് ദളിത് കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം പെരുവഴിയിൽ കൂടേണ്ടി വന്നു. 

      ജോഡോ യാത്രയുടെ യോഗമായതുകൊണ്ട് നിരവധി പേരാണ് എത്തിയത്. ഓഫീസ് തുറക്കാത്തതിൽ  പ്രസിഡണ്ടിനെതിരെ വൻ പ്രതിഷേധമുയർത്തി ക്ഷുഭിതരായി പ്രവർത്തകർ പിരിഞ്ഞ് പോയി.

     ഓഫീസ് മുൻകൂട്ടി ആവശ്യപ്പെട്ടതാണെന്നും മീറ്റിങ് കൂടാൻ വന്നപ്പോഴാണ് ദളിത് കോൺഗ്രസിന്റെ മീറ്റിങ്ങിന് ഓഫീസ് അനുവദിക്കുകയില്ലെന്ന് പറഞ്ഞതെന്നും ദളിത് കോൺഗ്രസ് മണ്ഡലം പ്രസി പി.ടി.ശങ്കരൻ പറഞ്ഞു.

       യോഗം ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് സി.കെ.അബ്ദുൽ റഫീഖ് ഉദ്ഘാടനം ചെയ്തു.റോഡിൽ നിന്ന് യോഗം നടത്താൻ ഇടയാക്കിയവർക്കെതിരെ ഉടൻ നടപടി ശക്തമായ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  മണ്ഡലം പ്രസിഡന്റ് പി.ടി. ശങ്കരൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി അംഗം ടി.പി. മോഹൻ ദാസ് എന്ന അപ്പു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശശി വളാംകുളം,മുൻ മണ്ഡലം പ്രസിഡന്റ് സി.കെ.അൻവർ ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശ് കണക്കഞ്ചീരി,ദിനേശ് മണ്ണാർമല തുടങ്ങിയവർ സംസാരിച്ചു.