വി ടി ഭട്ടതിരിപ്പാട് സാംസ്ക്കാരിക സമുച്ചയം മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

  1. Home
  2. KERALA NEWS

വി ടി ഭട്ടതിരിപ്പാട് സാംസ്ക്കാരിക സമുച്ചയം മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

ഭട്ടതിരിപ്പാട് സാംസ്ക്കാരിക സമുച്ചയം മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു


പാലക്കാട്‌..നിർമാണം പുരോഗമിക്കുന്ന വി.ടി.ഭട്ടതിരിപ്പാട് സാംസ്ക്കാരിക സമുച്ചയം സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.

സമുച്ചയത്തിന്റെ പരിസരത്തുള്ള ആലങ്ങാടു തറ കോളനി നിവാസികൾക്ക് വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യം ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. കോളനിക്കാരുടെ വെള്ളപൊക്ക പ്രശ്നം ഒഴിവാക്കി കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും കോളനി നിവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുമെന്നും എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് സമുച്ചയം തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. യാക്കര വില്ലേജിൽ ഗവ. മെഡിക്കൽ കോളെജിന് സമീപത്തായി അഞ്ച് ഏക്കർ ഭൂമിയിൽ 68.36 കോടി ചിലവിലാണ് സമുച്ചയം നിർമിക്കുന്നത്.

ഭട്ടതിരിപ്പാട് സാംസ്ക്കാരിക സമുച്ചയം മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ കരുൺ, കെ.എസ്.എഫ്.ഡി.സി. എം.ഡി. എൻ. മായ, സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്, സാംസ്കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ജനാർദനൻ, സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ആർ. ഉദയകുമാർ, കെ.എസ്.എഫ്.ഡി.സി. സാങ്കേതിക സമിതി അംഗങ്ങളായ എസ്. സതീഷ് കുമാർ, എം. മോഹൻദാസ്, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് തുടങ്ങിയവരും മന്ത്രിയ്ക്കാപ്പം ഉണ്ടായിരുന്നു.