മന്ത്രി വീണാ ജോര്‍ജും മന്ത്രി റോഷി അഗസ്റ്റിനും പരിക്കേറ്റവരെ സന്ദര്‍ശിച്ചു

  1. Home
  2. KERALA NEWS

മന്ത്രി വീണാ ജോര്‍ജും മന്ത്രി റോഷി അഗസ്റ്റിനും പരിക്കേറ്റവരെ സന്ദര്‍ശിച്ചു

മന്ത്രി വീണാ ജോര്‍ജും മന്ത്രി റോഷി അഗസ്റ്റിനും പരിക്കേറ്റവരെ സന്ദര്‍ശിച്ചു


പത്തനംതിട്ട.  ളാഹയില്‍ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശബരിമല തീര്‍ഥാടകരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രി നല്‍കി. ഇരു മന്ത്രിമാരും തീര്‍ഥാടകരുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പു നല്‍കുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവരും ആശുപത്രിയില്‍ എത്തി തീര്‍ഥാടകരെ സന്ദര്‍ശിച്ചു.