പൊലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; കുറ്റപത്രം ഈ മാസം അവസാനം

  1. Home
  2. KERALA NEWS

പൊലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; കുറ്റപത്രം ഈ മാസം അവസാനം

Crime


ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത കേസിന്റെ കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ഡി സി ആര്‍ ബി ഡിവൈ.എസ്.പി.യുടെ നേതൃത്ത്വത്തിലുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളവുകളുൾപ്പെടെ നിരവധി ശാസ്ത്രീയത്തെളിവുകളുടെ പരിശോധന വിവിധ ലാബുകളിലായി നടക്കുന്നുണ്ട്.
പരിശോധനാ റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷം കുറ്റപത്രം സമര്‍പ്പിക്കും. മരണം നടന്ന പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരന്‍ ഒളിപ്പിച്ചുസ്ഥാപിച്ച നിലയിലുണ്ടായിരുന്ന സി.സി.ടി.വി.യും ശാസ്ത്രീയ പരിശോധനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഈ സംഭവത്തിന് കാരണം കുടുംബപ്രശ്നങ്ങളാണെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. മരിച്ച യുവതിയുടെ ഭർത്താവ് റമീസിന് കൂടെ ജോലി ചെയ്യുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇതറിഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റെമീസിന്റെ കാമുകിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവര്‍ക്കു ജാമ്യംലഭിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം ജയിലില്‍നിന്നു പുറത്തിറങ്ങി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.