എന്‍.അബ്ദുല്ല മുസ്‌ലിയാര്‍; സമസ്തയെ ജനകീയമാക്കിയ നേതാവ്-നാസര്‍ ഹയ്യ് തങ്ങള്‍

  1. Home
  2. KERALA NEWS

എന്‍.അബ്ദുല്ല മുസ്‌ലിയാര്‍; സമസ്തയെ ജനകീയമാക്കിയ നേതാവ്-നാസര്‍ ഹയ്യ് തങ്ങള്‍

എന്‍.അബ്ദുല്ല മുസ്‌ലിയാര്‍; സമസ്തയെ ജനകീയമാക്കിയ നേതാവ്-നാസര്‍ ഹയ്യ് തങ്ങള്‍


മലപ്പുറം. സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതില്‍ ഏറെ പങ്ക് വഹിച്ച മഹാനായിരുന്നു പൂന്താവനം എന്‍.അബ്ദുല്ല മുസ്‌ലിയാരെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു.  സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പറമ്പൂര്‍ പള്ളിപ്പറമ്പില്‍ സംഘടിപ്പിച്ച  ജില്ലാ മജ്‌ലിസുന്നൂര്‍ സംഗമവും എസ്.വൈ.എസ് പ്രഥമ പ്രസിഡണ്ടായിരുന്ന പൂന്താവനം എന്‍.അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നത്ത് ജമാഅത്തിന്റെ പ്രഭാഷണ വേദിയിലെ അതുല്യ സാന്നിധ്യമായിരുന്ന അബ്ദുല്ല മുസ്‌ലിയാര്‍ സംഘനടക്ക് മേല്‍വിലാമുണ്ടാക്കുന്നതിന് അക്ഷീണയത്‌നം നടത്തിയരുന്നുവെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷനായി. എസ്.വൈ.എസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. മജ്‌ലിസുന്നൂറിന് ജില്ലാ അമീര്‍ സയ്യിദ് ഒ.എം.എസ് തങ്ങള്‍ നേതൃത്വം നല്‍കി.   ടി.എസ് പൂക്കോയ തങ്ങള്‍, ബി.എസ് കുഞ്ഞി തങ്ങള്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലീം എടക്കര, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ശമീര്‍ ഫൈസി ഒടമല,  അസീസ് പട്ടിക്കാട്, റഫീഖ് പറമ്പൂര്‍ പ്രസംഗിച്ചു.