ദേശീയ അധ്യാപക പരിഷത്ത് (NTU) ചെർപ്പുളശ്ശേരി ഉപജില്ല സമ്മേളനം നടന്നു.

  1. Home
  2. KERALA NEWS

ദേശീയ അധ്യാപക പരിഷത്ത് (NTU) ചെർപ്പുളശ്ശേരി ഉപജില്ല സമ്മേളനം നടന്നു.

ദേശീയ അധ്യാപക പരിഷത്ത് (NTU) ചെർപ്പുളശ്ശേരി ഉപജില്ല സമ്മേളനം നടന്നു.


ചെർപ്പുളശ്ശേരി:
കേന്ദ്രം പ്രഖ്യാപിച്ച തത്തുല്യ DA വർദ്ധനവ് തടഞ്ഞുവച്ച കേരള സർക്കാർ നടപടിക്കെതിരെ പ്രമേയം പാസാക്കിക്കൊണ്ട് 
ദേശീയ അധ്യാപക പരിഷത്ത് (NTU) ചെർപ്പുളശ്ശേരി ഉപജില്ല സമ്മേളനം NTU ജില്ല സെക്രട്ടറി ഗിരിഷ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ദേശീയ വിദ്യാഭ്യാസ നയവും അധ്യാപകരും എന്ന വിഷയത്തിൽ NCTE മെമ്പർ ജോബി ബാലകൃഷ്ണൻ ക്ലാസ് എടുത്തു.
ഈ വർഷം വിരമിക്കുന്ന അഴിയന്നൂർ AUP സ്കൂൾ പ്രധാനാധ്യാപിക പി. വത്സലക്ക് ഉപഹാരം നൽകി ആദരിച്ചു.

സബ് ജില്ല പ്രസിഡണ്ട് ടി.കെ.വാസുദേവൻ  അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ സുരേഷ് കുമാർ സ്വാഗതവും മംഗള എം.നന്ദിയും പറഞ്ഞു.
എം.മുകുന്ദൻ, പി.ജയൻ , ഗോകുൽ  എന്നിവർ ആശംസകൾ അറിയിച്ചു.


ഭാരവാഹികൾ
പ്രസി - ടി. കെ വാസുദേവൻ
സെക്രട്ടറി - കെ.വിഷ്ണു
ട്രഷറർ - പി.കെ.സുരേഷ് കുമാർ വൈസ് പ്രസി - മഹേഷ് ടി.എസ്
ജോ. സെക്രട്ടറി - പി. ജയൻ
വനിത കൺവീനർ - മംഗള എം.
ജോ കൺവീനർ - പ്രഭാവതി .കെ.