പാർക്കിംഗ് സൗകര്യം ഇല്ല. ചെർപ്പുളശ്ശേരി നഗരത്തിൽ ഗതാഗത കുരുക്ക്

  1. Home
  2. KERALA NEWS

പാർക്കിംഗ് സൗകര്യം ഇല്ല. ചെർപ്പുളശ്ശേരി നഗരത്തിൽ ഗതാഗത കുരുക്ക്

പാർക്കിംഗ് സൗകര്യം ഇല്ല. ചെർപ്പുളശ്ശേരി നഗരത്തിൽ ഗതാഗത കുരുക്ക്


ചെർപ്പുളശ്ശേരി. സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ ചെർപ്പുളശ്ശേരി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. ബസ്റ്റാന്റ് പരിസരത്തും പട്ടാമ്പി റോഡിൽ പലയിടത്തുമായി വാഹനങ്ങൾ പാർക്കു ചെയ്തു പോകുന്നവർ ധാരാളമാണ്. ഇരു ചക്ര വാഹനങ്ങൾ ഇത്തരത്തിൽ പാർക്കു ചെയ്തു കൊണ്ട് ദൂര  സ്ഥലങ്ങളിൽ ജോലിക്ക് പോകുന്ന അവസ്ഥ കാരണം തങ്ങളുടെ കടകളിൽ വരുന്നവർക്ക് പ്രയാസം ഉണ്ടാകുന്നതായി വ്യാപാരികൾ പറയുന്നു. ഹൈസ്കൂൾ റോഡ് തിരിയുന്ന സ്ഥലത്തു വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നത് സാധാരണമാണ്.പാർക്കിംഗ് സൗകര്യം ഇല്ല. ചെർപ്പുളശ്ശേരി നഗരത്തിൽ ഗതാഗത കുരുക്ക് മുനിസിപ്പാലിറ്റിക്ക് മുന്നിലും പന്നിയംകുർശ്ശി റോഡ്, ഇ എം എസ് റോഡ്, എ കെ ജി റോഡ് എന്നിവിടങ്ങളിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്കു ചെയ്യുന്നത് മറ്റു വാഹനങ്ങൾക്കും വഴി യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്നു. നഗര സഭയും പോലീസും ഒരു നിയന്ത്രണങ്ങളും ഇക്കാര്യത്തിൽ ഉണ്ടാക്കുന്നില്ല എന്നതാണ് മുഖ്യ പ്രശ്നം. നഗര നവീകരണം വര്ഷങ്ങളായി ഏട്ടിലെ പശുവായി നിലകൊള്ളുന്നു. വാഹനങ്ങൾ പെരുകിയിട്ടും റോഡിന്റെ വശങ്ങളിൽ ഇറക്കി വച്ചു കച്ചവടം ചെയ്യുന്ന വ്യാപാരികളെ നിയന്ത്രിക്കാൻ അധികാരികൾ ശ്രമിക്കുന്നില്ല. പുതിയ ബസ്റ്റാന്റ് വന്നാൽ പ്രശ്നം തീരുമെന്നതും പഴ മൊഴിയായി മാറി. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് പ്രശ്നം.