കുട്ടികൾ കൊണ്ടുവന്ന വൈവിധ്യമാർന്ന വിഭവങ്ങളാൽ വിഭവസമൃദ്ധം ഓണ സദ്യ

  1. Home
  2. KERALA NEWS

കുട്ടികൾ കൊണ്ടുവന്ന വൈവിധ്യമാർന്ന വിഭവങ്ങളാൽ വിഭവസമൃദ്ധം ഓണ സദ്യ

കുട്ടികൾ കൊണ്ടുവന്ന വൈവിധ്യമാർന്ന വിഭവങ്ങളാൽ വിഭവസമൃദ്ധം ഓണ സദ്യ


അടക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹൈസ്കൂളിൽ ഓണാഘോഷം വിഭവ സമൃദ്ധമായി. എട്ട് മുതൽ പത്ത് വരെയുള്ള ഓരോ ക്ലാസിലെയും കുട്ടികൾ അവരുടെ വീടുകളിൽ തയ്യാറാക്കിയ വേറിട്ട വിഭവങ്ങൾ തന്നെ കൊണ്ട് വന്ന് വിദ്യാർത്ഥികളും അധ്യാപകരും പരസ്പരം പങ്കു വെച്ചത് ഓണ സദ്യക്ക് മാറ്റ് കൂട്ടി.കുട്ടികൾ കൊണ്ടുവന്ന വൈവിധ്യമാർന്ന വിഭവങ്ങളാൽ വിഭവസമൃദ്ധം ഓണ സദ്യ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ കലാ കായിക പരിപാടികളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ശബരി ട്രസ്റ്റ് സ്കൂൾസ് മാനേജർ പി.മുരളീധരൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രധാനാധ്യാപിക കെ.ഹരിപ്രഭ , പി.ടി.എ പ്രസിഡന്റ് സി.രാമചന്ദ്രൻ, മുഹമ്മദ് ബഷീർ, ഡോ.കെ അജിത് , എം.ആർ മൃദുല, എം.പി. അനിൽകുമാർ , കെ.കെ. വേണുഗോപാലൻ, ഐ.ടി. പ്രസാദ് എന്നിവർ നേതൃത്വം നൽകി.