കെഎസ്‌ആര്‍ടിസി ബസിൽ ആംബുലന്‍സ് ഇടിച്ച് ഒരു മാസം പ്രായമായ കുഞ്ഞ് മരിച്ചു

  1. Home
  2. KERALA NEWS

കെഎസ്‌ആര്‍ടിസി ബസിൽ ആംബുലന്‍സ് ഇടിച്ച് ഒരു മാസം പ്രായമായ കുഞ്ഞ് മരിച്ചു

Accident


വടക്കാഞ്ചേരി: കെഎസ്‌ആര്‍ടിസി ബസിൽ ആംബുലന്‍സ് ഇടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന ആണ്‍കുഞ്ഞ് മരിച്ചു. വടക്കാഞ്ചേരി മുളങ്കുന്നത്തുകാവില്‍ ഇന്നലെ രാത്രി 8.30നാണ് അപകടമുണ്ടായത്. 
മംഗലം സ്വദേശി ഷെഫീഖ്-അന്‍ഷിദ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി മരിച്ചത്. ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾക്ക് ശ്വാസതടസമുണ്ടായതോടെ ആംബുലന്‍സില്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കുഞ്ഞിന്റെ തല ശക്തമായി ഇടിച്ചതിനെതുടർന്നാണ് മരണകാരണം..
കെഎസ്‌ആര്‍ടിസി ബസിനു മുന്‍പില്‍ തെന്നിവീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ടതോടെ പിന്നാലെ വന്ന ആംബുലന്‍സ് കെഎസ്‌ആര്‍ടിസി ബസിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു.