ഫ്രറ്റേണൽ മീറ്റ് സംഘടിപ്പിച്ചു.*

  1. Home
  2. KERALA NEWS

ഫ്രറ്റേണൽ മീറ്റ് സംഘടിപ്പിച്ചു.*

Pmn


അങ്ങാടിപ്പുറം:തിരൂർക്കാട് നസ്റ കോളേജ് ഫ്രറ്റേണിറ്റി യൂണിറ്റ് ചെറുകര വെറിറ്റോ ഫാമിൽ ഫ്രറ്റേണൽ മീറ്റ് സംഘടിപ്പിച്ചു. നൂറോളം പ്രവർത്തകർ പങ്കെടുത്ത ക്യാമ്പ് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ്‌ ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു.  ഇർഫാൻ കൊട്ടപ്പറമ്പൻ്റെ നേതൃത്വത്തിൽ ഐസ് ബ്രേക്കിംഗ് സെഷനും  സാഹോദര്യ രാഷ്ട്രീയത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ കെ. കെയും സംസാരിച്ചു. മുൻ യൂണിറ്റ് പ്രസിഡൻ്റ് മുബഷിർ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് പ്രവർത്തകരോടൊപ്പം ചെലവഴിച്ചു.

ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗങ്ങളായ  മർസൂഖ്, ദാനിഷ് എന്നിവരുടെ നേതൃത്വത്തിൽ ടീമുകളാക്കി നടന്ന സ്കിറ്റ് മത്സരവും ചർച്ചയും ക്യാമ്പിന് കൂടുതൽ ആവേശം പകർന്നു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈതാലി വലമ്പൂർ, ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റ് അംഗം മുബീൻ എന്നിവർ  ആശംസകളർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അൻഷഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി റന ഫാത്തിമ നന്ദി അറിയിച്ചു.