ലഹരി വിരുദ്ധ മഹാശൃംഖല നടത്തി.

  1. Home
  2. KERALA NEWS

ലഹരി വിരുദ്ധ മഹാശൃംഖല നടത്തി.

ലഹരി വിരുദ്ധ മഹാശൃംഖല നടത്തി.


അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്റ്റാഫംഗങ്ങളും അണിചേർന്ന ലഹരി വിമുക്ത ബോധവത്ക്കരണ മഹാശൃംഖല സംഘടിപ്പിച്ചു. സ്ക്കൂൾ ലീഡർ ടി. അസിൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡണ്ട് സി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം പ്രധാനാധ്യാപിക കെ ഹരിപ്രഭ ഉദ്ഘാടനം ചെയ്തു.
ലഹരി എന്ന വിപത്തിനെതിരെ പൊരുതുന്ന യോദ്ധാക്കളായി മാറണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ മഹാശൃംഖലക്ക് സ്കൂൾബാൻഡ്  ടീം , എൻ സി സി, ജെ ആർ സി , ഹരിത സേന, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി. ടി. സുമ, ഡോ.കെ അജിത്. എം.ആർ മൃദുല, എം.പി. അനിൽകുമാർ, ഐ.ടി. പ്രസാദ്, സി.വി.ഷൈനി, സി ദീപ , ടി. വിഷ്ണു പ്രസാദ് , എ വിനോദ്, കെ.ടി.മുരളിമോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.