ഒടമല മഖാം നേർച്ച കൊടിയേറ്റവും മഹല്ല് ഖാസി സ്ഥാനാരോഹണവും ജനുവരി 15ന് നടക്കും*

പെരിന്തൽമണ്ണ: ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല മഖാമിലെ നേർച്ചക്ക് ജനുവരി 15ന് കൊടിയേറും.
ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയയുടെ പേരിൽ എല്ലാവർഷവും സംഘടിപ്പിക്കാറുള്ള ആണ്ടു നേര്‍ച്ചയുടെ ഭാഗമായാണ് പരിപാടി.
15ന് രാവിലെ പത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റുന്നതോടെ നാലു മാസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും. ചടങ്ങിൽ മഹല്ല് ഖാസിയായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണവും നടക്കും. ഒടമല മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷനാകും.
നേർച്ചയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി മതപ്രഭാഷണം, പ്രാർത്ഥനാ സമ്മേളനം, മൗലിദ് പാരായണം തുടങ്ങിയ പരിപാടികൾ നടക്കും. തുടർന്ന്,
മെയ് രണ്ടാം വാരത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ നേർച്ച സമാപിക്കും.
ഈ മാസം29, 30 തിയതികളിലായി സംഘടിപ്പിക്കുന്ന ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവാ കോളജ് സനദ് ദാന സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രഫസർ കെ.ആലിക്കുട്ടി മുസ്ലിയർ, അൽ ഹാഫിസ് അഹ്മദ് കബീർ ബാഖവി കാഞ്ഞാർ, സ്വാലിഹ് ഹുദവി തൂത തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികളറിയിച്ചു.