തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് കുമ്പിടി ഡിവിഷൻ ഉപതെരെഞ്ഞെടുപ്പിൽ പി സ്നേഹ (എൽ ഡി എഫ്) വിജയിച്ചു

  1. Home
  2. KERALA NEWS

തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് കുമ്പിടി ഡിവിഷൻ ഉപതെരെഞ്ഞെടുപ്പിൽ പി സ്നേഹ (എൽ ഡി എഫ്) വിജയിച്ചു

തൃത്താല

പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി ഡിവിഷനില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി സ്‌നേഹയ്ക്ക് ജയം. 1693 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. പി വി വനജയും ലിബിനി സുരേഷുമായിരുന്നു യഥാക്രമം യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് മെമ്പറായിരുന്ന ടി പി സുഭദ്രയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.