പി.ടി.എ ജനറൽ ബോഡിയും* *ശബരി ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുരസ്കാരങ്ങളുടെ വിതരണവും*

  1. Home
  2. KERALA NEWS

പി.ടി.എ ജനറൽ ബോഡിയും* *ശബരി ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുരസ്കാരങ്ങളുടെ വിതരണവും*

പി.ടി.എ ജനറൽ ബോഡിയും*  *ശബരി ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുരസ്കാരങ്ങളുടെ വിതരണവും*


അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ പി ടി.എ. വാർഷിക ജനറൽ ബോഡി യോഗവും സ്കൂൾ മാനേജ്മെന്റ് ശബരി ചാരിറ്റബിൾ ട്രസ്റ്റ് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത ജേതാക്കൾക്ക് നൽകുന്ന പുരസ്ക്കാരങ്ങളുടെ വിതരണവും നടത്തി. പി.ടി.എ പ്രസിഡന്റ് സി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ. പ്രേമ ഉദ്ഘാടനം ചെയ്തു. ശബരി ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾസ് മാനേജർ കെ. മുരളീധരൻ ട്രസ്റ്റിന്റെ പാരിതോഷികങ്ങൾ നൽകി സംസാരിച്ചു. പി.ടി.എ ജനറൽ ബോഡിയും*  *ശബരി ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുരസ്കാരങ്ങളുടെ വിതരണവും*സ്ക്കൂൾ പ്രിൻസിപ്പൽ ടി. ഹരിദാസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബാലചന്ദ്രൻ മാസ്റ്റർ , വിജയശ്രീ കോ-ഓർഡിനേറ്റർ ഡോ.കെ.അജിത് , ഷൈനി , മോഹൻദാസ് , അശ്വതി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.ഹരിപ്രഭ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. രമാദേവി നന്ദിയും പറഞ്ഞു.  പി.ടി.എ.പ്രസിഡണ്ടായി സി.രാമചന്ദ്രനെയും വൈസ് പ്രസിഡന്റായി മുഹമ്മദ് ബഷീറിനേയും തിരഞ്ഞെടുത്തു. പി.എസ് സുധേഷ്ണ എം പി ടി എ അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടു.