പി.ടി.ബി. സ്മാരക ജില്ലാ ബാലശാസ്ത്രോത്സവം സമാപിച്ചു.

  1. Home
  2. KERALA NEWS

പി.ടി.ബി. സ്മാരക ജില്ലാ ബാലശാസ്ത്രോത്സവം സമാപിച്ചു.

പി.ടി.ബി. സ്മാരക ജില്ലാ ബാലശാസ്ത്രോത്സവം സമാപിച്ചു.


ചെർപ്പുളശ്ശേരി. പി.ടി.ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്രോത്സവവും ബാല പ്രതിഭാ സംഗമവും  അടയ്ക്കാപുത്തൂർ ഹൈസ്ക്കൂൾ സുവർണ്ണജൂബിലി സ്മൃതി മന്ദിരത്തിൽ വെച്ച് നടത്തി. 
പി.കാർത്യായനിക്കുട്ടിയുടെ അധ്യക്ഷതയിൽ ചെർപ്പുളശേരി ബി ആർ സി. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എൻ പി പ്രിയേഷ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപകൻ എം. ദാമോദരൻ നമ്പൂതിരി  പി.ടി.ബി. അനുസ്മരണം നടത്തി. വാർഡ് മെമ്പർ കെ.പ്രേമ, പ്രധാനാധ്യാപിക കെ.ഹരിപ്രഭ, എ  എസ് കൃഷ്ണൻ, 
എന്നിവർ ആശംസകളേകി.
ശാസ്ത്ര പ്രതിഭകൾക്ക് കാർബൺ ന്യൂട്രാലിറ്റി എന്ന വിഷയത്തിൽ ഇ എം സി റിസോഴ്സ് പേഴ്സണും ഊർജ്ജ സംരക്ഷണ അവാർഡ് ജേതാവുമായ കെ മധു കൃഷ്ണൻ ക്ലാസ് എടുത്തു. 
ബാല ശാസ്ത്ര പ്രതിഭകൾ തയ്യാറാക്കിയ ഗവേഷണ പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
കെ ആർ വേണുഗോപാലൻ, വി.ഗോപീകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾ സമർപ്പിച്ച ഗവേഷണ പുസ്തകങ്ങളുടെ അവലോകനം നടത്തി സംസാരിച്ചു.
ബാലശാസ്ത്രോത്സവത്തിൽ മികവ് തെളിയിക്കുന്ന ബാല പ്രതിഭകൾക്ക് പി.വി.മാധവൻ മാസ്റ്റർ  സ്മാരക പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
ജില്ലാ കൺവീനർ ഡോ.കെ അജിത് സ്വാഗതവും പി കെ അച്ചുതൻകുട്ടി നന്ദിയും പറഞ്ഞു.