പാലക്കാട് ബൈപാസ് റോഡ് കെഎസ്ആർടിസി ‘താൽക്കാലിക സ്റ്റാൻഡ്’ ആക്കി; നെട്ടോട്ടത്തിലായി യാത്രക്കാർ

  1. Home
  2. KERALA NEWS

പാലക്കാട് ബൈപാസ് റോഡ് കെഎസ്ആർടിസി ‘താൽക്കാലിക സ്റ്റാൻഡ്’ ആക്കി; നെട്ടോട്ടത്തിലായി യാത്രക്കാർ

Ksrtc bus


പാലക്കാട്: അടിത്തറ വരെ പൊളിച്ചിട്ടിരിക്കുന്ന പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിൽക്കാൻ പോലും സ്ഥലമില്ലാതെ ദുരിതത്തിലായി യാത്രക്കാർ. മഴ കൊള്ളാതെ ബസ് കാത്തു നിൽക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണിവിടെ. റോഡിലാണ് യാത്രക്കാർ ബസ് കാത്തുനിൽപ്പ്. ഓരോ പ്രദേശത്തേക്കുമുള്ള ബസുകൾ എവിടെയാണു നിർത്തിയിട്ടിരിക്കുന്നതെന്നും ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ സഞ്ചരിക്കേണ്ട ബസ് കണ്ടെത്താൻ നെട്ടോട്ടം ഓടുകയാണ് എവിടെ എത്തുന്നവർ.
 കെഎസ്ആർടിസി പാലക്കാട് ഡിപ്പോ പണികൾ പൂർത്തിയാക്കി ഓഗസ്റ്റ് 15നു തുറന്നു കൊടുക്കുമെന്നാണ് ഉറപ്പു നൽകിയിരുന്നത്. എന്നാൽ നിർമാണം പൂർത്തിയാകാൻ 45 ദിവസം കൂടി വേണമെന്നാണു പുതിയ നിലപാട്; അതും മഴ തുണച്ചാൽ. റോഡിൽ തലങ്ങും വിലങ്ങും ബസുകൾ നിർത്തുന്നതിനു പകരം ഇവ ക്രമീകരിച്ച് സുരക്ഷിതമായി സഞ്ചരിക്കാൻ സൗകര്യം ഒരുക്കണമെന്നും മഴ കൊള്ളാതെ നിൽക്കാൻ താൽക്കാലിക സൗകര്യവുമൊരുക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം