പാലക്കാട് ആർ.എസ്.എസ്. നേതാവ് വെട്ടേറ്റ് മരിച്ചു

  1. Home
  2. KERALA NEWS

പാലക്കാട് ആർ.എസ്.എസ്. നേതാവ് വെട്ടേറ്റ് മരിച്ചു

crime


 പാലക്കാട്: പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിട്ടുള്ള 
മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്.

പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ  ശ്രീനിവാസന്റെ കടമുറിയിൽ കയറിയാണ് അക്രമികൾ വെട്ടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രണ്ടു മണിയോടെ മരിക്കുകയായിരുന്നു.

 ആക്രമണത്തിന് പിറകിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു.കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ പാലക്കാട് എലപ്പുള്ളിയില്‍ വെട്ടികൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കൊലപാതകം. അതേ സമയം എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്ന് പറയാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.