ഇരട്ടനീതിയുടെ പേമാരിയാണ് പാലക്കാട് ഒഴുകുന്നത് പി കെ അബ്ദുല്ലത്തീഫ്

  1. Home
  2. KERALA NEWS

ഇരട്ടനീതിയുടെ പേമാരിയാണ് പാലക്കാട് ഒഴുകുന്നത് പി കെ അബ്ദുല്ലത്തീഫ്

ഇരട്ടനീതിയുടെ പേമാരിയാണ് പാലക്കാട് ഒഴുകുന്നത് പി കെ അബ്ദുല്ലത്തീഫ്


ഒറ്റപ്പാലം: ഇരട്ടനീതിയുടെ പേമാരിയാണ് പാലക്കാട് പോലീസ് ഒഴുക്കിക്കൊണ്ടിരിക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ലത്തീഫ് പറഞ്ഞു.
 പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ധീഖിന്റെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് ഒറ്റപ്പാലം മംഗലത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  ഹൈവേ ഉപരോധം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ മാസങ്ങൾ നീണ്ട ഗൂഡാലോചനയിലൂടെ കൊലപ്പെടുത്തിയ ആർ എസ് എസിനെതിരെ കൊലപാതകത്തിന് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും നടപടി സ്വീകരിക്കാൻ മടി കാണിക്കുകയാണ് പോലീസ്. 

എന്നാൽ ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതകത്തിൽ ആർ എസ് എസിനെ വെല്ലുന്ന പ്രതികാര നടപടിയാണ് പോപുലർ ഫ്രണ്ടിനു നേരെ നടത്തുന്നതെന്നതെന്നും അദ്ദേഹം  ആരോപിച്ചു.
 .  ജില്ലാ കമ്മറ്റിയംഗം ബഷീർ മൗലവി, ഡിവിഷൻ സെക്രട്ടറി മജീദ് ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.