പാലക്കാട് - നിലമ്പൂർ ട്രെയിന്‍ സർവീസ് ജൂൺ 20ന് പുനരാരംഭിക്കും

  1. Home
  2. KERALA NEWS

പാലക്കാട് - നിലമ്പൂർ ട്രെയിന്‍ സർവീസ് ജൂൺ 20ന് പുനരാരംഭിക്കും

Train


പാലക്കാട് - നിലമ്പൂർ തീവണ്ടി സർവീസ് ഈ മാസം 20ന് പുനരാരംഭിക്കും. കഴിഞ്ഞ മാസം തുടങ്ങിയ ഷൊർണൂർ- നിലമ്പൂർ സർവീസാണ് പാലക്കാട്ടേക്ക് നീട്ടുന്നത്. അതോടൊപ്പം ഷൊർണൂർ- നിലമ്പൂർ റൂട്ടിൽ രണ്ടു സർവീസുകൾ കൂടി ഓട്ടം തുടങ്ങും. ഇതോടെ രണ്ടു വർഷത്തിനു ശേഷം ഷൊർണൂർ- നിലമ്പൂർ പാതയിൽ പത്തു സർവീസുകളാകും.

നിലവിൽ ഷൊർണൂരിൽ നിന്ന് 7.05ന് പുറപ്പെട്ടിരുന്ന വണ്ടി പുലർച്ചെ 5.55ന് പാലക്കാടുനിന്ന് പുറപ്പെടും. 
7.05ന് ഷൊർണൂരിലും 8.50ന് നിലമ്പൂരിലുമെത്തും. തിരിച്ച് നിലവിലുള്ള സമയക്രമമനുസരിച്ച് 10.10ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് 11.50ന് ഷൊർണൂരിൽ എത്തും. 
തുടർന്ന് ഉച്ചയ്ക്ക് 2.05ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 3.45ന് നിലമ്പൂരിലെത്തും. തിരിച്ച് 4.10ന് നിലമ്പൂരിൽ നിന്ന് 
പുറപ്പെട്ട് 5.50ന് ഷൊർണൂരിലും 
7.25ന് പാലക്കാടുമെത്തും. 
അൺ റിസർവ്ഡ് എക്സ്പ്രസ് ആയാണ് സർവീസ് നടത്തുക.

നിലവിൽ കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ഉൾപ്പെടെ എട്ടു സർവീസുകളാണുള്ളത്. ഏറെനാളത്തെ ആവശ്യത്തിനൊടുവിലാണ് നിലമ്പൂർ- പാലക്കാട് സർവീസ് പുനരാരംഭിക്കുന്നത്. ഇതോടെ പത്ത് സർവീസുകളാകും. 2020ൽ കോവിഡ് നിയന്ത്രണം കാരണം തീവണ്ടി സർവീസ് റദ്ദാക്കുന്നതിനുമുൻപ്‌ 14 സർവീസുകളാണുണ്ടായിരുന്നത്.