ആയില്യം പൂജയും നാഗപ്പാട്ടും നടത്തി*

  1. Home
  2. KERALA NEWS

ആയില്യം പൂജയും നാഗപ്പാട്ടും നടത്തി*

ആയില്യം പൂജയും നാഗപ്പാട്ടും  നടത്തി*


ചെർപ്പുളശ്ശേരി. മാരായമംഗലം ശ്രീവേങ്ങനാട്ട്  ക്ഷേത്രത്തിൽ  നാഗദൈവങ്ങൾക്ക് വിശേഷ ദിവസമായ കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പദോഷ നിവാരണത്തിനും, സർപ്പപ്രീതിക്കുമായി ക്ഷേത്രത്തിൽ, തന്ത്രി ബ്രഹ്മശ്രീ ഈക്കാട്ടു മനക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആയില്യംപൂജ (നാഗപൂജ) നടത്തി. ആയില്യം പൂജയും നാഗപ്പാട്ടും  നടത്തി*
ക്ഷേത്രം ശാന്തി  ഗുരുവായൂർ മണികണ്ഠ ശർമ്മ  സഹകാർമ്മികത്വം വഹിച്ചു.
വള്ളുവനാട്ടിലെ പ്രശസ്ത നാഗപാട്ട് കലാകാരൻമാരായ കാറൽമണ്ണ ദേവകി അടയ്ക്കാപുത്തൂർ ശാന്തകുമാരി എന്നിവർ അവതരിപ്പിച്ച നാഗപ്പാട്ടും നാവേറുപാട്ടും  ഉണ്ടായി.
പറമ്പത്ത് രാമൻകുട്ടി, അവുഞ്ഞിക്കാട് രാമചന്ദ്രൻ, പി.ഗോപാലകൃഷ്ണൻ , എം അപ്പുണ്ണി നായർ ,ജയുമാർ ഉല്ലാസ്, കെ സതീഷ് കുമാർ  എന്നിവർ നേതൃത്വം നൽകി. കവിയും തിരക്കഥാകൃത്തുമായ വിജയകുമാർ കടവത്ത് രചിച്ച വേങ്ങനാട്ടപ്പ പ്രകീർത്തന ഗീതം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഈക്കാട്ട് മനക്കൽ നാരായണൻ നമ്പൂതിരി ഏറ്റുവാങ്ങി ക്ഷേത്രത്തിനു സമർപ്പിച്ചു.ആയില്യം പൂജയും നാഗപ്പാട്ടും  നടത്തി*