പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ശോചനീയാവസ്ഥ പരിഹരിക്കണം - വെൽഫെയർ പാർട്ടി മാർച്ചും ധർണ്ണയും നടത്തി.

  1. Home
  2. KERALA NEWS

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ശോചനീയാവസ്ഥ പരിഹരിക്കണം - വെൽഫെയർ പാർട്ടി മാർച്ചും ധർണ്ണയും നടത്തി.

Pm


പെരിന്തൽമണ്ണ. സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി പ്രത്യേകം ആരംഭിക്കണം, ഹോസ്പിറ്റൽ ആവശ്യമായ ഡോക്ടർ നേഴ്സ് പാരാമെഡിക്കൽ സ്റ്റാഫുകൾ ഉടൻ നിയമിക്കണം, എമർജൻസി ഓപ്പറേഷൻ ഉടൻ പുനരാരംഭിക്കണം, 24 മണിക്കൂർ ഫാർമസി പ്രവർത്തന യോഗ്യമാക്കണം, വേഗത്തിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു പുതിയ സ്ഥാപിക്കണം, പോസ്റ്റുമോർട്ടത്തിന് സ്ഥിരം ഡോക്ടർമാരെ നിയമിക്കണം തുടങ്ങി നിരവധി ആവിശ്യങ്ങൾ ഉന്നയിച്ച്  വെൽഫെയർ പർട്ടി  പെരിന്തൽമണ്ണ ജില്ലാആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
മാർച്ചും ധർണ്ണയും വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു.Pm
തൂലൂക്ക് എന്നത് ജില്ലാ ആശുപത്രി എന്ന ബോർഡ് മാറ്റൽ മാത്രമാണ് നടന്നത്. മലപ്പുറത്തോടുള്ള  ഭരണകൂട വിവേചനത്തിന്റെ ഉത്തമ മാതൃക കൂടിയാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന വലതുപക്ഷവും ഒരേപോലെ പ്രതിക്കൂട്ടിലാണ്. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ജില്ലാ ആശുപത്രിയുടെ വീണ്ടെടുപ്പിന് വെൽഫെയർ പാർട്ടി മുന്നിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ   മണ്ഡലം പ്രസിഡന്റ് 
അഷ്റഫലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, പാർട്ടി  മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, വട്ടത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ്  മെമ്പർമാരായ 
റഹ് മത്ത് മോളി,
നൂർ ജഹാൻ എം,
പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് അബൂബക്കർ പി ടി,വിമൻ ജസ്റ്റിസ്  മൂവ്മെന്റ് മണ്ഡലം കൺവീനർ റഹ് മത്ത്,
മർസൂഖ് മേലാറ്റൂർ, സെയ്താലി വലമ്പൂർ 
ഉമർ ഫാറൂഖ് F I T U തുടങ്ങിയ സംസാരിച്ചു 

മണ്ഡലം സെക്രട്ടറി ഷുക്കൂർ എം.ഇ സ്വാഗതവും, മണ്ഡലം വൈസ് പ്രസിഡന്റ് 
അത്തീഖ്  എ.നന്ദിയും പറഞ്ഞു.