ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർ പ്രമോദിന് വീട് വക്കാൻ സ്ഥലം നൽകുമെന്ന് ശബരി ഗ്രൂപ്പ്‌

  1. Home
  2. KERALA NEWS

ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർ പ്രമോദിന് വീട് വക്കാൻ സ്ഥലം നൽകുമെന്ന് ശബരി ഗ്രൂപ്പ്‌

Sa


ചെർപ്പുളശ്ശേരി..ശബരി സെൻട്രൽ സ്കൂളിലെ ഡ്രൈവറും ചെർപ്പുളശ്ശേരി ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളി യുമായ പ്രമോദ് (സുരഭി ഓട്ടോ ) ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്.   വൃക്ക  മാറ്റി വെക്കുന്നതിന് ആവശ്യമായ സംഖ്യ കണ്ടെത്തുന്നതിനുവേണ്ടി ഇതിനകം തന്നെ  ജനകീയ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി വീടോ, ഭൂമിയോ ഇല്ലാത്ത പ്രമോദ് ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളും ഭാര്യയുമായി വാടക വീട്ടിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിൽ പ്രമോദിന് സ്വന്തമായി വീട് വെക്കുന്നതിന് വേണ്ടി ആവശ്യമായ സ്ഥലം ചെർപ്പുളശ്ശേരി നഗരസഭയിലെ വാർഡ് 30 പന്നിയംകുറുശ്ശിയിൽ സൗജന്യമായി പ്രമോദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകാൻ ശബരി ഗ്രൂപ്പ് തീരുമാനിച്ചതായി 
പി. ശ്രീകുമാർ അറിയിച്ചു.