ഭക്ഷ്യവസ്തുക്കൾക്ക്നാ ളെ മുതല്‍ വില വർധന; അറിയാം വില വര്‍ധിക്കുന്ന ഭക്ഷ്യവസ്തുക്കളെ പറ്റി

  1. Home
  2. KERALA NEWS

ഭക്ഷ്യവസ്തുക്കൾക്ക്നാ ളെ മുതല്‍ വില വർധന; അറിയാം വില വര്‍ധിക്കുന്ന ഭക്ഷ്യവസ്തുക്കളെ പറ്റി

Milk


തിരുവനന്തപുരം: പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. മോര്, തൈര്, ലെസ്സി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കുമെന്നും വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ എസ് മണി അറിയിച്ചു. 
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത് നാളെ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലുല്‍പ്പന്നങ്ങള്‍ക്കും വില കൂടുന്നത്. പാലുല്‍പ്പന്നങ്ങള്‍ക്ക് പുറമേ അരി, ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവയുടെ വിലയും ഉയരും.
നാളെ മുതല്‍ വില കൂടുന്നവ:
  • പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം നാളെ മുതല്‍ അഞ്ചുശതമാനം ജിഎസ്ടി
  • പനീര്‍, ശര്‍ക്കര, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്പുപൊടി, അരിപ്പൊടി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി
  • ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി
  • ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി
  • സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ നികുതി അഞ്ചില്‍നിന്ന് 12 ശതമാനമാകും; ഭൂപടങ്ങള്‍ക്ക് 12%.
  • 5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐസിയു ഒഴികെ) 5% നികുതി
  • ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി
  • എല്‍ഇഡി ലാംപ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര, ലൈറ്റ്, വാട്ടര്‍ പമ്പ്, എന്നിവയ്ക്കുള്ള മഷി, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18ശതമാനം നികുതി.