സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം; വി ഡി സതീശന്‍ അറസ്റ്റില്‍

  1. Home
  2. KERALA NEWS

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം; വി ഡി സതീശന്‍ അറസ്റ്റില്‍

V d satheesan


തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 
ഡല്‍ഹിയിലും തിരുവനന്തപുരത്തും വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. പാര്‍ലമെന്റില്‍ നിന്നും കാല്‍നടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡല്‍ഹി പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. 
സോണിയാ ഗാന്ധിയെ കഴിഞ്ഞ ദിവസം ഇഡി ആറ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷത്തെ നേരിടാന്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരപയോഗം ചെയ്യുന്നതായി ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസവും പ്രതിഷേധിച്ചിരുന്നു.