പുണ്യം പൂങ്കാവനം സന്ദേശയാത്രയും പാലിയേറ്റീവ് ക്ലിനിക്കിന് വീൽചെയർ സമർപ്പണവും

  1. Home
  2. KERALA NEWS

പുണ്യം പൂങ്കാവനം സന്ദേശയാത്രയും പാലിയേറ്റീവ് ക്ലിനിക്കിന് വീൽചെയർ സമർപ്പണവും

പുണ്യം പൂങ്കാവനം സന്ദേശയാത്രയും പാലിയേറ്റീവ് ക്ലിനിക്കിന് വീൽചെയർ സമർപ്പണവും


  ചെർപ്പുളശ്ശേരി : പുണ്യം പൂങ്കാവനത്തിന്റെ സന്ദേശങ്ങൾ ക്ഷേത്രങ്ങളിലും ഭക്തരിലും എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ശബരിമല യാത്രയിൽ ഭക്തർ അനുഷ്ഠിക്കേണ്ട സപ്തകർമ്മങ്ങൾ ബോധ്യപ്പെടുത്തുന്ന 10 & 8 അളവിലുള്ള ബോർഡുകൾ ഓരോ ക്ഷേത്രങ്ങളിലും സ്ഥാപിച്ചുകൊണ്ട് പുണ്യം പൂങ്കാവനം സന്ദേശയാത്രയ്ക്ക് തുടക്കം കുറിച്ചു പാലക്കാട് ജില്ലയിൽ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് കൂടിയുള്ള പ്രവർത്തനങ്ങളാണ് പുണ്യം പൂങ്കാവനം പ്രവർത്തകർ നടത്തിവരുന്നത് അതോടൊപ്പം തന്നെ മാധവ സേവ മാനവ സേവ എന്ന വാക്ക് അന്വർത്തമാക്കിക്കൊണ്ട് പുണ്യം പൂങ്കാവനം സംസ്ഥാന ഭാരവാഹി എം എസ് ജിതേഷിന്റെ പിതാവ് അടിച്ചു കിഴായിൽ ശിവരാമൻ നായരുടെ സ്മരണാർത്ഥം  ആർദ്രം പാലിയേറ്റീവ് ക്ലിനിക്കിന് വീൽചെയർ സമർപ്പണത്തിന്റെയും ഉദ്ഘാടനം ശബരി ഗ്രൂപ്പ് അംഗം പി ശ്രീകുമാർ നിർവഹിച്ചു ചടങ്ങിൽ പങ്കെടുത്തവർക്ക് എല്ലാം അടക്കാപുത്തൂർ സംസ്കൃതിയും പുണ്യം പൂങ്കാവനം ഗ്രൂപ്പും ചേർന്ന് 2023 നടപ്പിലാക്കുന്ന അമൃതവർഷം പദ്ധതിയുടെ ഭാഗമായി നെല്ലി തൈകൾ വിതരണം ചെയ്തു ചടങ്ങിൽ ശിവരാമൻ നായരുടെ മക്കളായ എം എസ് ജിതേഷ്, എം എസ് സിന്ധു, മഹേഷ്ആർദ്രം പാലിയേറ്റീവ് ഭാരവാഹികളായ വി പി ഹുസൈൻ, ഹാഷിം മുഹമ്മദ് മാട്ടര, കെ ഗോവിന്ദൻകുട്ടി, പി ടി ഹംസ, പുണ്യം പൂങ്കാവനം പ്രവർത്തകരായ എം  പി പ്രകാശ് ബാബു, യു സി വാസുദേവൻ, രാജേഷ് അടക്കാപുത്തൂർ, പ്രസാദ് കരിമ്പുഴ, സനിൽ കളരിക്കൽ  സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു