എസ് ഡി പി ഐ പാലക്കാട് ജില്ല മീററ് ദ പ്രസിഡണ്ട് ജൂലായ് 31 ന് കുളപ്പുള്ളിയിൽ

  1. Home
  2. KERALA NEWS

എസ് ഡി പി ഐ പാലക്കാട് ജില്ല മീററ് ദ പ്രസിഡണ്ട് ജൂലായ് 31 ന് കുളപ്പുള്ളിയിൽ

എസ് ഡി പി ഐ പാലക്കാട് ജില്ല മീററ് ദ പ്രസിഡണ്ട് ജൂലായ് 31 ന് കുളപ്പുള്ളിയിൽ


പാലക്കാട്:  എസ് ഡി പി ഐ  പാലക്കാട്  ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന    മീററ് ദ പ്രസിഡണ്ട്  ജൂലായ് 31 രാവിലെ 9.30 ന് കുളപ്പുള്ളി ബ്ലുഡയമണ്ട് കൺവൻഷൻ സെൻ്ററിൽ നടക്കും.പ്രാദേശിക നേതൃത്വങ്ങൾ  മുതൽ ജില്ലാ നേതൃത്വങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് മീറ്റ് ദ പ്രസിഡണ്ട് പരിപാടിയിൽ പങ്കെടുക്കുന്നത് .സംസ്ഥാന പ്രസിഡണ്ട് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പരിപാടി ഉത്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി കെ ഉസ്മാൻ ,റോയ് അറക്കൽ, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുൾ ജബ്ബാർ, കൃഷ്ണൻ എരഞ്ഞിക്കൽ, ജി എസ് ഒ  പി പി റഫീഖ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അൻസാരി ഏനാത്ത്, എസ് പി അമീറലി, അഷ്റഫ് പ്രാവചമ്പലം, മുസ്ഥഫ പാലേരി, വി എം ഫൈസൽ, എൽ നസീമ, കെ ലസിത, പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി എന്നിവർ മീറ്റ് ദ പ്രസിഡണ്ട് പരിപാടിയിൽ പങ്കെടുക്കും