എസ് എസ് എഫ് ചെറുപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു : മാരായമംഗലം ജേതാക്കൾ*

  1. Home
  2. KERALA NEWS

എസ് എസ് എഫ് ചെറുപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു : മാരായമംഗലം ജേതാക്കൾ*

എസ് എസ് എഫ് ചെറുപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു : മാരായമംഗലം ജേതാക്കൾ*


മോളൂർ : വെള്ളി ശനി ദിനങ്ങളിലായി മോളൂർ മഅദിൻ മസ്വാലിഹിൽ വെച്ച് നടന്ന ചെർപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ആറ് സെക്ടറുകളിൽ നിന്നായി  മുന്നൂറിലേറെ പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ മാരായമംഗലം സെക്ടർ ജേതാക്കളായി, ചെറുപ്പുളശ്ശേരി,നെല്ലായ സെക്ടറുകൾ രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ വീരമംഗലം സെക്ടർ മൂന്നാം സ്ഥാനം നേടി. മാരായമംഗലം സെക്ടറിലെ അനീസ് റഹ്മാൻ  കെ, ഷംനാദ് കെ  എന്നിവർ സർഗപ്രതിഭയും കലാപ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു.

 സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന  ഫിനാൻസ് സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര സന്ദേശ പ്രഭാഷണം നടത്തി. റഷീദ് സഖാഫി പട്ടിശ്ശേരി, ഉമർ സഖാഫി മാവുണ്ടിരി, റഫീഖ് സഖാഫി പണ്ടാമംഗലം, നസീഫ് അവണകുന്ന്, ശരീഫ് സഅദി, റസാഖ് അൽ ഹസനി, സിദ്ദീഖ് ഫാളിലി, ഹാരിസ് ബുഖാരി ,സംബന്ധിച്ചു.
 ഷംസുദ്ദീൻ ബുഖാരി സ്വാഗതവും നജീബ് മുസ്ലിയാർ നന്ദിയും പറഞ്ഞു.