വെണ്മണി ഹരിദാസ് പുരസ്‌കാരം സദനം ജ്യോതിഷ് ബാബുവിന് സമ്മാനിച്ചു

  1. Home
  2. KERALA NEWS

വെണ്മണി ഹരിദാസ് പുരസ്‌കാരം സദനം ജ്യോതിഷ് ബാബുവിന് സമ്മാനിച്ചു

ഹരി


ചെർപ്പുളശ്ശേരി. കഥകളി ഗായകൻ ആയിരുന്ന വെണ്മണി ഹരിദാസിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം സദനം ജ്യോതിഷ് ബാബുവിന് സമ്മാനിച്ചു. കാറൽമണ്ണ കുഞ്ചു നായർ സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സിനിമ, സീരിയൽ താരം ശരത് പുരസ്‌കാരം നൽകി. ചടങ്ങിൽ ടി എസ് മാധവൻ കുട്ടി അധ്യക്ഷത വഹിച്ചു. കോട്ടക്കൽ നാരായണൻ, പ്രദീപ് തെന്നാട്, എം ദാമോദരൻ, കെ എം ഇസ്ഹാഖ്, എൻ പീതാംബരൻ, എം ഡി ദാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് കുചേല വൃത്തം കഥകളി അരങ്ങേറി