സ്‌കൂള്‍ഓഫ് മാപ്പിള ആര്‍ട്‌സ് അപേക്ഷ ക്ഷണിച്ചു

  1. Home
  2. KERALA NEWS

സ്‌കൂള്‍ഓഫ് മാപ്പിള ആര്‍ട്‌സ് അപേക്ഷ ക്ഷണിച്ചു

സ്‌കൂള്‍ഓഫ് മാപ്പിള ആര്‍ട്‌സ് അപേക്ഷ ക്ഷണിച്ചു


കൊണ്ടോട്ടി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മാപ്പിളകലകളെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിയുടെ വിവിധ കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ നിബന്ധനകളോടെ സ്‌കൂള്‍ സ്ഥാപിച്ച് അഫിലിയേറ്റ് ചെയ്യുന്നവര്‍ക്ക് അക്കാദമി അതിന്റെ കോഴ്‌സുകള്‍ തുടങ്ങാന്‍ അനുമതി നല്കുകയും അക്കാദമിയുടെ നേതൃത്വത്തില്‍തന്നെ പരീക്ഷ നടത്തി വിജയിക്കുന്നവര്‍ക്ക് അക്കാദമി നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യും..
രജിസ്റ്റര്‍ചെയ്ത സംഘടനകള്‍ക്ക് അക്കാദമി ഓഫീസില്‍ നിന്ന് നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ ഇതിനുള്ള അപേക്ഷാഫോറവും നിയമാവലിയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 10വരെ അക്കാദമിയില്‍ സ്വീകരിക്കും.  അപേക്ഷാഫോമിന് 500 രൂപയാണ് ഫീസ്. വിശദവിവരങ്ങള്‍ക്ക് 0483 2711432 നമ്പറില്‍ അക്കാദമിയുമായി ബന്ധപ്പെടാവുന്നതാണ്.