സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ സാധിക്കില്ല; മന്ത്രി വി ശിവൻകുട്ടി

  1. Home
  2. KERALA NEWS

സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ സാധിക്കില്ല; മന്ത്രി വി ശിവൻകുട്ടി

sivankutty


തിരുവനന്തപുരം: സ്‌കൂളുകൾ പെട്ടെന്ന് മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ മിക്‌സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം ഈ പ്രസ്‌താവന നടത്തിയത്.
സ്‌കൂളുകൾ മിക്‌സഡ് ആക്കണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ നടത്താൻ ആവുകയുള്ളൂയെന്നും വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പഠനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. 
സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പടെ ഉത്തരവ് നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തുള്ള എല്ലാ സ്‌കൂളുകളും മിക്‌സ്ഡ് സ്‌കൂളുകളാക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം നിർണായകമാകും